ഹജ്ജ് സമ്മേളനവും എക്‌സിബിഷനും ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു; തീർത്ഥാടകർക്കായി പുതിയ പദ്ധതികൾ

ജിദ്ദ: സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആറാമത് ഹജ്ജ്, ഉംറ സമ്മേളനവും എക്‌സിബിഷനും ജിദ്ദ സൂപ്പർഡോമിൽ ഉദ്ഘാടനം ചെയ്തു. ‘മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഹജ്ജ്-ഉംറ മന്ത്രാലയവും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ആഗോള പരിപാടി മക്ക ഉപഅമീർ സൗദ് ബിൻ മിശ്അൽ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇരുഹറമുകളെയും തീർത്ഥാടകരെയും സേവിക്കുന്നതിനാണ് സൗദി അറേബ്യ മുൻഗണന നൽകുന്നതെന്നും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തീർത്ഥാടന പരിചരണം കൂടുതൽ സുഗമമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സൽമാൻ രാജാവിനു വേണ്ടി സംസാരിക്കവേ മക്ക ഉപഅമീർ വ്യക്തമാക്കി.

ഹജ്ജ്-ഉംറ മേഖലയിൽ കൈവരിച്ച നിർണായക മുന്നേറ്റങ്ങളെക്കുറിച്ച് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വിശദീകരിച്ചു. വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന കമ്പനികളുടെ എണ്ണം 34 ആയി ഉയർത്തിയെന്നും 58 രാജ്യങ്ങളുമായി നേരിട്ട് കരാർ ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡയറക്ട് ഹജ്ജ് പ്രോഗ്രാം വഴി 75 അധിക രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് അവസരം ലഭ്യമാക്കിയിട്ടുണ്ട്. ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ എണ്ണം 70 ദശലക്ഷം കവിഞ്ഞതായും കഴിഞ്ഞ വർഷത്തെ ഹജ്ജ് സേവനങ്ങളിലെ തീർത്ഥാടകരുടെ സംതൃപ്തി നിരക്ക് 93 ശതമാനത്തിലെത്തിയതായും മന്ത്രി വ്യക്തമാക്കി. 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന എക്‌സിബിഷന്റെ ഭാഗമായി എട്ട് ധാരണാപത്രങ്ങളും ധാരണാക്കരാറുകളും ഒപ്പുവെച്ചു.

Related Articles

- Advertisement -spot_img

Latest Articles