18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇസ്‌കാൻ ഇസ്‌ലാഹി സെന്ററിന് നവ നേതൃത്വം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്‌കാൻ ഇസ്‌ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. അമീർ സാബു (പ്രസിഡന്റ്), മുനീർ കണ്ണൂർ, റിസ്’വാൻ മാംഗ്ലൂർ (വൈസ് പ്രസിഡന്റുമാർ) സാജിദ് കാഞ്ഞങ്ങാട് (സെക്രട്ടറി), ഫസ്’വീഹ്, മിസ്അബ് (ജോയിന്റ് സെക്രട്ടറിമാർ) ജലീൽ തൃശ്ശൂർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര കൗൺസിലർമാരായി ജലീൽ തൃശ്ശൂർ, മിസ്അബ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അൻസാർ അലി ആലുവ (ക്യു എച്ച് എൽ സി), റിസ്’വാൻ മാംഗ്ലൂർ, ഹബീബ് കുനിയിൽ, മുനീർ കണ്ണൂർ, സിദ്ദീക് കണ്ണൂർ (ദഅവ & ജാമിയ അൽ ഹിന്ദ്), ഷാനവാസ് (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷൻ), റിംഷാദ്, ശാരിക് (സോഷ്യൽ വെൽഫെയർ), ഫസ്’വീഹ് (ക്രിയേറ്റിവ് ഫോറം), ജലീൽ തൃശ്ശൂർ (ഐടി) മിസ്അബ്, അബ്ദുൽ റൗഫ്, മജ്റൂഫ് (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർ മുജീബ് പൊകോട്ടൂർ, ക്വു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, ദഅവ കൺവീനർ അബ്ദുല്ല അൽ ഹികമി, ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് അമീർ സാബു, സെക്രട്ടറി സാജിദ് കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles