ഉംറ തീർഥാടക മദീനയിൽ മരണപെട്ടു

മദീന: ഉംറ കർമം നിർവഹിക്കാനെത്തിയ തീർഥാടക മദീനയിൽ മരണപെട്ടു. കർണാടക അർഹാളി സ്വദേശി രഹാനെ താജ് എന്നവരാണ് മരണപ്പെട്ടത്. ഉംറ നിർവഹിച്ച ശേഷം സിയാറത്തിന് വേണ്ടി മദീനയിൽ വന്നതായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഒരു മാസത്തോളമായി ചികിൽസയിലിരുന്ന രെഹാന ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

മദീന ഐസിഎഫ്, കെസിഎഫ് പ്രതിനിധികളായ റസാഖ് ഉള്ളാളം, വെൽഫെയർ സെക്രട്ടറി മുസ്‌തഫ ചെങ്ങാണി, ബിഷർ പാപ്പിനിശേരി എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ജനാസ മദീനയിൽ ഖബറടക്കി.

 

Related Articles

- Advertisement -spot_img

Latest Articles