28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

സോഫ്റ്റ്‌വെയർ തകരാറ്; ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തടസ്സപ്പെടും

ന്യൂഡൽഹി: വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിക്കുന്നതിനായി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളുടെ സർവീസുകൾക്ക് തടസ്സങ്ങൾ നേരിടും. രാജ്യത്തെ ഏകദേശം 200 മുതൽ 250 വരെ എയർബസ് എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ട്.

തീവ്രമായ സൗരവികിരണം (solar radiation) വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഡാറ്റയെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും വിമാന നിർമാതാക്കളായ എയർബസ് അറിയിച്ചു.

ഈ സോഫ്റ്റ്‌വെയർ മാറ്റങ്ങൾക്കും ഹാർഡ്‌വെയർ പുനഃക്രമീകരണത്തിനുമായി നാരോ-ബോഡി എ320 വിമാനങ്ങൾ സർവീസുകളിൽ നിന്ന് താൽക്കാലികമായി നിർത്തേണ്ടി വരുന്നതാണ് തടസ്സങ്ങൾക്ക് കാരണം.

 

Related Articles

- Advertisement -spot_img

Latest Articles