ജുബൈലിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ കുറുമണ്ഡൽ സ്വദേശി തൊടിയിൽ വീട്ടിൽ മനോജ് ബാലൻ (33) ആണ് മരിച്ചത്.ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മനോജ്.

കഴിഞ്ഞ ദിവസം, ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മനോജ് അവിവാഹിതനാണ്.

 

Related Articles

- Advertisement -spot_img

Latest Articles