ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം.

കരവാളൂർ സ്വദേശികളായ ജ്യോതി ലക്ഷ്മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് മൂവരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്നത് അക്ഷയ് ആണ്. മരിച്ച മറ്റ് രണ്ട് പേരും ബന്ധുക്കളാണ്.

യാത്രയ്ക്കിടെ ഇവരുടെ ഓട്ടോ എതിരെ വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles