കേളി കുടുംബവേദി സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

റിയാദ് : കേളി കുടുംബവേദിയുടെ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. മലാസ് സൺലൈറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമ്മേളന സംഘാടക സമിതി ചെയർപേഴ്‌സൺ ഷഹീബ വി.കെ അധ്യക്ഷത വഹിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി.

കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. മുൻ എം.എൽ.എയും സിപിഐഎം നേതാവുമായിരുന്ന കാനത്തിൽ ജമീല നഗറിൽ ഫെബ്രുവരി ആറിന് നടക്കുന്ന സമ്മേളനം ദമ്മാം നവോദയ കുടുംബവേദി മുൻ സെക്രട്ടറി ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യും.

കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജയകുമാർ പുഴക്കൽ സ്വാഗതവും കുടുംബവേദി വൈസ് പ്രസിഡന്റ് സുകേഷ് കുമാർ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles