18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിക്ക് വെട്ടേറ്റു

തിരുവനന്തപുരം: സ്കൂട്ടർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കിളിമാനൂരിൽ യുവതിക്ക് നേരെ ആക്രമണം. കിളിമാനൂർ പഴയകുന്നുമ്മേൽ സ്വദേശിനിയായ ഷൈനിക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി ബിജുവിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന് മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടാവുകയും പ്രകോപിതനായ ബിജു വീട്ടിൽ നിന്നു വെട്ടുകത്തിയുമായി എത്തി ഷൈനിയെ ആക്രമിക്കുകയുമായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഷൈനിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രതിയായ ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles