27.9 C
Saudi Arabia
Monday, April 27, 2026
spot_img

മമ്പാട് വെൽഫെയർ ഫോറം ജിദ്ദക്ക് പുതിയ നേതൃത്വം

 

ജിദ്ദ : ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ ജനറൽ ബോഡി യോഗം അൽ മുശ്‌രിഫയിലെ സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷതയിൽ രക്ഷാധികാരി നിസാം മമ്പാട് ഉൽഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജന സെക്രട്ടറി തമീം അബ്ദുള്ളയും സാമ്പത്തിക റിപ്പോർട് ട്രഷറർ ഹാഫിസ് അരോളിയും അവതരിപ്പിച്ചു. ഹബീബ് റഹ്‌മാൻ, അബ്ദുസ്സലാം പി പി, സലിം എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു .

2026-2027 കാലാവധിയിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വരണാധികാരിയായ കിസ്മത്ത് മമ്പാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് പുതിയ 26 അംഗ  എക്സിക്യൂറ്റീവ് കമ്മിറ്റി പാനൽ അവതരിപ്പിച്ച് പാസാക്കുകയും എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി നിസാം കാഞ്ഞിരാല, കിസ്മത്ത് മമ്പാട് , സലീം  എരഞ്ഞിക്കൽ, ഹബീബ് റഹ്‌മാൻ, പി പി സലാം, അബ്ദുൽ ഗഫൂർ, പ്രസിഡണ്ട് തമീം അബ്ദുള്ള, ജന. സെക്രട്ടറി സാജിദ് ബാബു കാഞ്ഞിരാല, ട്രഷറർ മുഹമ്മദ് ഹാഫിസ് അരോളി എന്നിവരെയും തെരെഞ്ഞെടുത്തു .

വൈസ് പ്രസിഡണ്ടുമാരായി എ ടി ഹൈദർ, സുൽഫി പൈക്കാടൻ, ഷിഫിൽ സി പി, ലബീബ് കാഞ്ഞിരാല. ജോ. സെക്രട്ടറിമാരായി റഫീഖ്, ഹാരിസ് ബാബു, നിസാർ തമ്പാർ. വകുപ്പ് കൺവീനർമാരായി സാമ്പിൽ മമ്പാട് (ജീവകാരുണ്യം), തൻവീർ അബ്ദുള്ള (ഐ ടി വിങ് ), റാസിഖ് (സ്പോർട്സ് ) , മറ്റു എക്സിക്യൂറ്റീവ് അംഗങ്ങളായി പി കെ അബ്ദുസ്സലാം, അബ്ദുൽ ഗഫഫാർ, ഷബീർ അലി, ബഷീർ ടാണ, രസ് ലാം പി കെ , റിയാസ് തൃശേരി, ഷംസീർ തച്ചങ്ങോടൻ എന്നിവരെ തെരെഞ്ഞെടുത്തു.

25 വർഷത്തിലധികമായി ജിദ്ദയിലെ മെമ്പർമാരായ മമ്പാട്ടുകാർക്കിടയിലും ജന്മനാട്ടിലുമായി ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ വെൽഫെയർ ഫോറത്തിന് സാധിച്ചിട്ടുണ്ട്. യോഗത്തിൽ സാബിൽ കെ ടി സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി സാജിദ് ബാബു കാഞ്ഞിരാല നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles