27.3 C
Saudi Arabia
Sunday, March 15, 2026
spot_img

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ എന്നീ വിഭാഗങ്ങളിലായി ആകെ 13 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ് ആൻഡ് അക്കൗണ്ടൻസി, സോഷ്യൽ സയൻസ്, സയൻസ്, മലയാളം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ഒഴിവുകളുള്ളത്.

തസ്തികകൾക്ക് അനുസരിച്ച് ബിരുദാനന്തര ബിരുദവും ബി.എഡും കൂടാതെ 4 മുതൽ 12 വർഷം വരെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 350 ഒമാൻ റിയാൽ മുതൽ 610 ഒമാൻ റിയാൽ വരെ (ഏകദേശം 76,000 രൂപ മുതൽ 1,32,000 രൂപ വരെ) ആകർഷകമായ ശമ്പളത്തിന് പുറമെ സൗജന്യ വിമാന ടിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒഡാപെക് വെബ്സൈറ്റ് സന്ദർശിച്ച് മാർച്ച് 21-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 

Related Articles

- Advertisement -spot_img

Latest Articles