21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

ഓട്ടോയിൽ കഞ്ചാവ് കടത്തിയ ദമ്പതിമാർ പിടിയിൽ

സുൽത്താൻ ബത്തേരി: ഓട്ടോറിക്ഷയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിക്കൊണ്ടു വരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് അറസ്റ്റിലായത്.  ഇവരില്‍ നിന്നും  935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട്ടുനിന്നും വന്ന   പെരിക്കല്ലൂരില്‍ വരെ ഓട്ടോയിലെത്തിയ ദമ്പതിമാര്‍ അവിടെ നി തോണിമാര്‍ഗം കര്‍ണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്.

ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 20,000 രൂപ നല്‍കിയാണ് കർണ്ണാടകയിൽ നിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റ്ീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, ഇ.സി. ദിനേശന്‍, സുനില്‍ കുമാര്‍,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. രാജീവന്‍, വി. സി. സുമേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. ശ്രീജിന, സിവില്‍ എക്‌സൈസ് ഡ്രൈവര്‍മാരായ വീരാന്‍ കോയ, അന്‍വര്‍ സാദത്ത്, എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Related Articles

- Advertisement -spot_img

Latest Articles