23.9 C
Saudi Arabia
Sunday, April 5, 2026
spot_img

ഇറാൻ മിസൈലിനെ തകർത്ത് യുഎഇ; അവശിഷ്ടങ്ങൾ പതിച്ച് ബൊറൂജ് പെട്രോകെമിക്കൽസിൽ തീപിടിത്തം

അബുദാബി: ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇന്ന് രാവിലെ പ്രാദേശിക സമയം 6:44-ഓടെയാണ് രാജ്യം ആക്രമണത്തെ പ്രതിരോധിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) വ്യക്തമാക്കി. എന്നാൽ, തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് അബുദാബിയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ബൊറൂജ് പെട്രോകെമിക്കൽ പ്ലാന്റിൽ തീപിടിത്തമുണ്ടായി. ഫാക്ടറിയുടെ ഒന്നിലധികം ഭാഗങ്ങളിൽ തീ പടർന്നുപിടിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അപകടത്തെത്തുടർന്ന് സുരക്ഷാ മുൻകരുതൽ നടപടിയുടെ ഭാഗമായി പെട്രോകെമിക്കൽ പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങൾ വഴി കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും എമർജൻസി അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എൻസിഇഎംഎ അറിയിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles