നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌ത്ഥഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 16 വർഷമായി പ്രവാസിയായ അദ്ദേഹം ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ജിദ്ദ കെഎംസിസി വെൽഫെയർ വിംഗിൻറെ നേതൃത്വത്തിൽ ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തുവരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles