യു.ഡി.എഫ് സർക്കാരിന്റെ ധവളപത്രം എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയത്; മുഖ്യമന്ത്രി രഹസ്യരേഖകൾ പുറത്തുവിട്ടെന്ന് ഡോ. തോമസ് ഐസക്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ധനകാര്യ സ്ഥിതിവിവര റിപ്പോർട്ടിനെതിരെ (ധവളപത്രം) അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ധനവകുപ്പിലെ സുപ്രധാന രേഖകൾ വിശകലനം ചെയ്തതെന്നും, ഈ റിപ്പോർട്ടിന്റെ ഭൂരിഭാഗവും (ഗണ്യമായ ഭാഗം) എ.ഐ ഉപയോഗിച്ചാണ് തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ധനവകുപ്പിന്റെ അതീവ രഹസ്യ വിഭാഗത്തിലെ (സീക്രട്ട് സെക്ഷൻ) ഔദ്യോഗിക രേഖകൾ ഇത്തരത്തിൽ പുറത്തുവിട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ സ്പീക്കർ അടിയന്തരമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഈ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ്ഗ (എസ്.സി, എസ്.ടി) പ്ലാൻ ഫണ്ട് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം ജനങ്ങളിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles