കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുക്കം പുൽപറമ്പിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണാപകടം നടന്നത്. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ആണ് മരണപ്പെട്ടത്.
യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്ന് അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. കുട്ടി വീണയുടൻ തലയിലൂടെ ലോറി കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ ദാരുണമായി മരണപ്പെട്ടു.



