ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളുടെ പരസ്യ കയ്യാങ്കളി: രണ്ടുപേരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊതുവേദിയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ പരസ്യമായ കയ്യാങ്കളിയിൽ കടുത്ത നടപടിയുമായി കെ.പി.സി.സി. പാർട്ടിക്ക് കടുത്ത കളങ്കമുണ്ടാക്കും വിധം ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേതാക്കളായ പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.

ചിറയിൻകീഴിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കവും നേതാക്കൾ തമ്മിലുള്ള കയ്യേറ്റവും വലിയ വിവാദമായി ഉയർന്നതിനെ തുടർന്ന് പാർട്ടി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അന്വേഷണ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗം സജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തിരുന്നു.

അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായി പരിഗണിച്ച ശേഷമാണ് കെ.പി.സി.സി നേതൃത്വം സസ്പെൻഷൻ നടപടിയെക്കുറിച്ച് പ്രഖ്യാപിച്ചത്. സംഭവത്തെ പാർട്ടി അതിഗൗരവത്തോടെയാണ് കാണുന്നതെന്നും പൊതുമധ്യത്തിൽ പാർട്ടിക്ക് അപമാനമുണ്ടാക്കുന്ന ഇത്തരത്തിലുള്ള അച്ചടക്കരഹിതമായ പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും കെ.പി.സി.സി നേതൃത്വം മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles