ദമ്മാം: കണ്ണൂർ വളപട്ടണം സ്വദേശി അൽ ഹസയിൽ കുഴഞ്ഞു വീണു മരിച്ചു. വളപട്ടണം ആലൂ പള്ളിക്ക് സമീപം പരേതനായ മുക്കിലിൽ അമീർക്കയുടെ മകൻ നിഷാദാണ് മരണപ്പെട്ടത്. അൽ ഹസ്സയിൽ അകൌണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.
കണ്ണൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ അംഗവും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നിഷാദ്. ഭാര്യ: അഴീക്കോട് ഉപ്പായിച്ചാൽ മുണ്ടോൻ ഫാമില മക്കൾ: മന്ഹ, നൗറിൻ, ഫൈഹ(7 മാസം), സഹോദരങ്ങൾ: സജാദ്, അസീർ
മയ്യിത്ത് അൽ ഹസ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്