അമിത്ഷാ, അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി.

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശവുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി കുറ്റവിമുക്തനാക്കി.

2018-ൽ നടന്ന ഒരു റാലിയിലായിരുന്നു കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. തുടർന്ന് ബിജെപി പ്രാദേശിക നേതാവായ വിജയ് മിശ്ര നല്കിയ പരാതിയിലാണ് സുൽത്താൻപൂർ കോടതി കേസ് ഫയലിൽ സ്വീകരിച്ചത്. കേസിൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആരോപിച്ചിരുന്നത്.

തുടർന്ന് കേസിൽ സുൽത്താൻപൂർ കോടതിയിൽ നേരിട്ട് ഹാജരായ രാഹുൽ ഗാന്ധി ജാമ്യമെടുത്തിരുന്നു. പ്രസ്താവന ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ആയിരുന്നില്ലെന്നും കേസിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നും രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇരുവിഭാഗങ്ങളുടെയും വാദമുഖങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

Related Articles

- Advertisement -spot_img

Latest Articles