തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ വീണ, മരുമകനും എം.എൽ.എയുമായ മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.
ജസ്റ്റിസുമാരായ കെ.എം. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ച് വിജിലൻസ് അന്വേഷണത്തിന് സ്റ്റേ അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ തുടർനടപടികളിൽ ഇത് ഹരജിക്കാർക്ക് താൽക്കാലികമായി വലിയ ആശ്വാസമേകുന്ന തീരുമാനമാണ്.



