റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം റിയാദ് ഇന്റർനാഷണൽ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 29 (വ്യാഴാഴ്ച) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഇടക്കാല പ്രിൻസിപ്പൽ മൈമൂന അബ്ബാസ് രക്ഷിതാക്കൾക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ശേഷിക്കുന്ന പിടി 2 (PT 2), യുടി 2 (UT 2) പരീക്ഷകളും ഓൺലൈൻ മാർഗത്തിലൂടെ തന്നെയായിരിക്കും നടത്തുക. ഈ പരീക്ഷകൾ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്കൂളിന്റെ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾക്കും ഓൺലൈൻ പഠനരീതിയോടും തികഞ്ഞ പിന്തുണയും സഹകരണവും നൽകുന്ന രക്ഷിതാക്കൾക്ക് സ്കൂൾ മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി.



