റിയാദിൽ അറാംകോ കെട്ടിടത്തിന് നേരെ ആക്രമണ ശ്രമം: ലക്ഷ്യത്തിലെത്തും മുൻപേ തകർത്ത് സൗദി വ്യോമപ്രതിരോധ സേന

റിയാദ്: സൗദി അറാംകോയുടെ റിയാദിലെ ഭരണകാര്യ കെട്ടിടത്തിനുനേരെ നടന്ന ആക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. ആക്രമണത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിന് നിസ്സാര നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഊർജ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.

യമനിലെ ഹൂതി വിമതർ റിയാദിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലകളിലേക്കും അയച്ച രണ്ട് ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണുമാണ് പ്രതിരോധ സേന തടഞ്ഞു നിർത്തി തകർത്തത്. പ്രതിരോധ നീക്കത്തിന്റെ ഭാഗമായി റിയാദ്, നജ്റാൻ, ദമ്മാം, ബുഖൈഖ് മേഖലകളിൽ നേരത്തെ നൽകിയിരുന്ന അപായ മുന്നറിയിപ്പുകൾ സിവിൽ ഡിഫൻസ് പിന്നീട് പിൻവലിച്ചു. നവംബർ ഒന്നു മുതൽ വിവിധ മേഖലകൾ ലക്ഷ്യമാക്കി എത്തിയ 15 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ഡ്രോണുകളും സേന തകർത്തതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles