20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് ഗൾഫ് സെക്ടർ മദ്റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

റിയാദ്: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ 2023-2024 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

അഞ്ചാം തരത്തിൽ റിയാദ് സുലായ് മദ്റസത്തു തൗഹീദിലെ സഫാ നൂറാ ഷെഫീർ 99.66ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. പത്തനംതിട്ട സ്വദേശികളായ ഷെഫീർ ഷാഹുല്‍ – ഷെറീന ദമ്പതികളുടെ മകളാണ് ഷെഫീർ.  റിയാദ് മലാസ് സലഫി മദ്റസയിലെ സംഹ നസീഹ് 98.66ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും ആലിയ മറിയം 97ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴിക്കോട് സ്വദേശികളായ നസീഹ് അബ്ദുൾറഹ്മാൻ, ഫാത്തിമ പി കെ ദമ്പതികളുടെ മകളാണ് രണ്ടാം റാങ്ക് നേടിയ സംഹ നസീഹ്, തലശ്ശേരി സ്വദേശികളായ   അനീർ, ഐഫ ദമ്പതികളുടെ മകളാണ് മൂന്നാം റാങ്കുകാരി ആലിയ മറിയം

എട്ടാം തരത്തില്‍ ഖത്തർ ദോഹ അൽമനാർ മദ്രസയിലെ ഫാത്തിമ സഹ്റ ബത്തൂൽ (242601802) 95ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അതേ മദ്റസയിലെ തന്നെ ഫാത്തിമ റിസാ എ.പി (242601807) 88.75%ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, ഫാത്തിമ റിദ എ.പി (242601806) 86.75ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷാർത്ഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ്  പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

പ്രവാസി രക്ഷിതാക്കളുടെ  ആശകള്‍ക്കനുസരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും  മതവിദ്യാഭ്യാസ രംഗത്ത് വിവിധ പ്രായങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ വിവിധ മതപഠന  കോഴ്സുകള്‍ ആര്‍ .ഐ.സി.സി. എഡ്യൂക്കേഷന്‍ വിങ്ങിന്  കീഴില്‍ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്നു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രൂപംകൊടുത്ത സമഗ്രമായ സിലബസ്,  പരിശീലനം സിദ്ധിച്ച അനുഭവ സമ്പന്നരായ അധ്യാപക-അധ്യാപികമാര്‍, കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍,  ലളിതമായ വര്‍ക് ഷീറ്റുകള്‍,  മലയാള ഭാഷ പഠിക്കാനുള്ള അവസരം, സൂം ആപ്പ്  ഉപയോഗിച്ച് ഓണ്‍ലൈന്‍  ക്ലാസുകള്‍ തുടങ്ങിയവ ആർ.ഐ.സി.സി. മദ്രസയുടെ പ്രേത്യേകതകളാണ്.

റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്, മലസ്  സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, എന്നീ  പ്രാഥമിക മതവിദ്യാഭ്യാസ  മദ്രസകള്‍ വെള്ളി, ശനി ദിവസങ്ങളിലായി  നടന്നുവരുന്നു.

ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്ന ദാറുല്‍ ഫിത്റ ഇസ്ലാമിക്  പ്രീ-സ്കൂള്‍ വിജയകരമായി നടന്നു വരുന്നു. ഹൈസ്ക്കൂള്‍, പ്ലസ് ടു  പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിസ്ഡം സ്റ്റുഡന്‍റസ്  കേരളത്തില്‍  അനവധി വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കി സല്‍ഫലങ്ങള്‍ സൃഷ്ടിച്ച  സി.ആര്‍.ഇ   (കണ്ടിന്യൂയിംഗ്  റിലീജിയസ് എഡ്യൂക്കേഷന്‍)  കോഴ്സും റിയാദില്‍ നടന്നുവരുന്നു.

എഡ്യൂക്കേഷന്‍ വിങ്ങ്  ചെയര്‍മാന്‍ ഷുക്കൂർ ചക്കരക്കൽ, ജനറല്‍ കണ്‍വീനര്‍ നസീഹ് കോഴിക്കോട്,  കണ്‍വീനര്‍മാരായ, ജാവീദ് ആലം, അജ്‌മൽ കള്ളിയൻ  എന്നിവര്‍ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെയും അനുമോദിച്ചു.

2024 സെപ്തംബർ 6 ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്രസയിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍ –  0500373783, 0502261480, 0508157415

Related Articles

- Advertisement -spot_img

Latest Articles