കുടുംബ സന്ദർശക വിസ നടപടികൾ കൂടുതൽ ലളിതമാക്കി സൗദി; പുതിയ ഇലക്ട്രോണിക് സംവിധാനം

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന് ആശ്വാസമായി, കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അധികൃതർ കൂടുതൽ ലളിതമാക്കി. വിസാ സേവന പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇനിമുതൽ വിസയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച്, വിദേശികൾക്കുള്ള കുടുംബ സന്ദർശന അപേക്ഷാ ഓപ്ഷൻ തിരഞ്ഞെടുത്ത്, ഇലക്ട്രോണിക് ഫോം കൃത്യമായി പൂരിപ്പിക്കുകയാണ് ആദ്യപടി.

ആവശ്യമായ എല്ലാ രേഖകളും ഇലക്ട്രോണിക് ആയി അപ്‌ലോഡ് ചെയ്ത ശേഷം, ഫോമിൽ തൊഴിലുടമയുടെ (സ്‌പോൺസർ) ഒപ്പ് രേഖപ്പെടുത്തി ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്ന് ഇലക്ട്രോണിക് അറ്റസ്റ്റേഷൻ നേടണം. തുടർന്ന്, വിസ ഫീസ് ഉടൻ തന്നെ പ്ലാറ്റ്‌ഫോം വഴി അടയ്ക്കാവുന്നതാണ്. അപേക്ഷയുടെ നിലവിലെ സ്ഥിതി അപേക്ഷാ നമ്പർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ സൗദി വിസ പ്ലാറ്റ്‌ഫോമിലൂടെ അറിയാൻ കഴിയും. വിസ അംഗീകരിച്ച ശേഷം, യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വിസാ നമ്പർ സന്ദർശകന് അയച്ചു കൊടുക്കാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles