തദ്ദേശ തെരഞ്ഞെടുപ്പ്: കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ്. മുന്നേറ്റം; ആദ്യ ഫലസൂചനകൾ പുറത്തുവരുന്നു

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ്. (ഇടതുപക്ഷ ജനാധിപത്യ മുന്നണി) വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാവിലെ 8 മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയതിന് പിന്നാലെ 8.20 ഓടെ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ആദ്യ ഫലങ്ങളും പുറത്തുവന്നു തുടങ്ങി.

ഒരു ബൂത്ത് മാത്രമുള്ള പഞ്ചായത്തുകളിൽ 8.30-ഓടെ ഫലം അറിയാൻ സാധിക്കും. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റ് വഴി വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയാൻ സാധിക്കും. ഉച്ചയോടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ഫലം വ്യക്തമാകും.

 

Related Articles

- Advertisement -spot_img

Latest Articles