‘ഇഹത്തിലും പരത്തിലും ഗുണമുള്ള സ്ഥാനാർഥി’ കെ.ടി. ജലീലിന്റെ പ്രസംഗം തുണച്ചില്ല; ഫൈസൽ തങ്ങൾ തോറ്റു

മലപ്പുറം: വിവാദ പ്രസംഗം നടത്തി കെ.ടി. ജലീൽ എം.എൽ.എ. വോട്ടഭ്യർഥിച്ച വളാഞ്ചേരി നഗരസഭയിലെ തോണിക്കൽ ഡിവിഷനിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഫൈസൽ തങ്ങൾ പരാജയപ്പെട്ടു. മുസ്‍ലിം ലീഗിലെ മുജീബ് വാലാസിയാണ് ഇവിടെ വിജയിച്ചത്.

വിജയിച്ച മുജീബ് വാലാസിക്ക് 494 വോട്ടുകൾ ലഭിച്ചപ്പോൾ ഫൈസൽ തങ്ങൾക്ക് 314 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി.ജെ.പി. സ്ഥാനാർഥി രവീന്ദ്രകുമാർ വെറും നാല് വോട്ടുകളിലൊതുങ്ങി. ‘നമ്മക്ക് ഇഹത്തിലും പരത്തിലും ഗുണമുള്ള ആളാണ് ഫൈസൽ തങ്ങൾ’ എന്ന് കെ.ടി. ജലീൽ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

പ്രസംഗം വിവാദമായപ്പോൾ, ലീഗുകാരെ കളിയാക്കി തമാശയായി പറഞ്ഞതാണെന്നാണ് ജലീൽ പിന്നീട് വിശദീകരിച്ചത്. അതേസമയം, 34 വാർഡുകളുള്ള വളാഞ്ചേരി നഗരസഭയിൽ കഴിഞ്ഞ തവണ 19 സീറ്റിൽ ജയിച്ചിരുന്ന യു.ഡി.എഫ്. ഇത്തവണ 25 വാർഡുകൾ കൈക്കലാക്കി മികച്ച വിജയം നേടി.

 

Related Articles

- Advertisement -spot_img

Latest Articles