മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ തളിപ്പറമ്പ് സ്വദേശി മക്കയിൽ മരണപെട്ടു

മക്ക: മകന്റെ വിവാഹത്തിൽ പങ്കുചേർന്ന് നാട്ടിൽ നിന്ന് മടങ്ങിയെത്തി രണ്ടാഴ്ച തികയും മുമ്പ് തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി മുഹമ്മദ്‌ (മമ്മു) ആണ് മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്ന് ജോലി സ്ഥലത്ത് തിരിച്ചെത്തിയത്.

മടങ്ങിയെത്തിയ ഉടനെ ശാരീരിക തളർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആദ്യം താഇഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഒരു മകളും നാല് ആൺമക്കളുമുണ്ട്. ഭാര്യ സഹോദരൻ ജാഫർ മദനി മരണസമയത്ത് കൂടെയുണ്ടായിരുന്നു.

മൃതദേഹം മക്കയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഐ.സി.എഫ് മക്ക വെൽഫയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles