28.1 C
Saudi Arabia
Tuesday, April 28, 2026
spot_img

ജുബൈൽ മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ.

ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, ഫൗണ്ടർ തോമസ് മാത്യു മാമുടാൻ എന്നിവരുടെ നേതൃത്വത്തിലാണ് സമാജത്തിന്റെ പുനഃസംഘടന നടന്നത്.

പുതിയ കമ്മറ്റിയുടെ ചെയർമാനായി തോമസ് മാത്യു മാമുടാനെയും, രക്ഷാധികാരികളായി മൂസ അറക്കൽ, ഷാജഹാൻ (ഖുൽഫി), നാസ്സറുദീൻ പുനലൂർ എന്നിവരെയും തിരഞ്ഞെടുത്തു.

ബൈജു അഞ്ചൽ പ്രസിഡന്റായും സന്തോഷ് ചക്കിങ്കൽ ജനറൽ സെക്രട്ടറിയായും സുമോദ് മോഹൻ ട്രഷററായും ചുമതലയേറ്റു. മറ്റ് ഭാരവാഹികളായി എബി ജോൺ ചെറുവക്കൽ, നിസാർ ഇബ്രാഹിം, റിയാസ് എൻ പി (വൈസ് പ്രസിഡന്റുമാർ), ഷഫീഖ് താനൂർ, കുമാർ, ബെൻസൺ സി സാമൂൽ (ജോയിന്റ് സെക്രട്ടറിമാർ), മുബാറക്ക് ഷാജഹാൻ, അജ്മൽ സാബു, ഗിരീഷ് കുമാർ (കൾച്ചറൽ സെക്രട്ടറിമാർ), ഇല്ലിയാസ്, ഷജീർ തച്ചൻപ്പാറ (സ്പോർട്സ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു. രാജേഷ് കായംകുളം ഹെൽപ് ഡെസ്ക് കോൺവീനറായും ജോസഫ് മാത്യു മാമുടാൻ ലീഗൽ അഡ്വൈസറായും പ്രവർത്തിക്കും. ഷഫീഖ് താനൂർ, നവീൻ കോതേരി എന്നിവർക്കാണ് മീഡിയ ഇൻചാർജ് ചുമതല.

ചുമതലയേറ്റെടുത്ത പുതിയ കമ്മിറ്റി അംഗങ്ങൾ പ്രവാസി മലയാളി സഹോദരങ്ങൾക്കായി സമാജം നൽകി വരുന്ന സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും വിവിധ മേഖലകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സമാജം അംഗങ്ങളുടെ മക്കളെ ആദരിക്കുന്ന ചടങ്ങ് ഉടൻ സംഘടിപ്പിക്കും. ഇതിനായുള്ള സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ മലയാളികളുടെയും പിന്തുണയും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles