21.9 C
Saudi Arabia
Thursday, April 30, 2026
spot_img

വടകരയിൽ വിവാഹ വീട്ടിൽ കവർച്ച; ഡിജെ പാർട്ടിക്കിടെ വരന്റെ സ്വർണ്ണമാല മോഷ്ടിച്ചു

കോഴിക്കോട്: വടകരയിൽ വിവാഹ വീട്ടിലെ ആഘോഷങ്ങൾക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് സ്വർണ്ണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. വിവാഹദിനമായ ഇന്നലെ വൈകുന്നേരം ഡിജെ പാർട്ടിക്കായുള്ള ഒരുക്കങ്ങൾ വീട്ടിൽ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം.

അലമാരയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാല കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. മാലയോടൊപ്പം മറ്റ് ആഭരണങ്ങളും അലമാരയിൽ ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

Related Articles

- Advertisement -spot_img

Latest Articles