മമ്പാട് സ്വദേശി റിയാദിൽ അന്തരിച്ചു; റിയാദിൽ ഖബറടക്കും

റിയാദ്: മലപ്പുറം മമ്പാട് അശോക റോഡ് സ്വദേശി പനയംതൊടിക സൈതലവിയുടെ മകൻ റസൽ (കുഞ്ഞാൻ-45) സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. അഞ്ച് വർഷത്തോളമായി നാട്ടിൽ പോയിട്ടില്ലായിരുന്നു.

റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി വരുന്നുണ്ട്. റസലിന്റെ സഹോദരന്മാരും അളിയനും റിയാദിലുണ്ട്. നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles