അനൂപ് ചന്ദ്രന് കേളി യാത്രയയപ്പ് നൽകി.

റിയാദ്: പത്തുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂണിറ്റ് ട്രഷറർ അനൂപ് ചന്ദ്രന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലയിലെ ഇരുട്ടി ഉളിക്കൽ സ്വദേശിയായ അനൂപ്,ഒരു സ്വകാര്യ ഫാർമസി കമ്പനയിൽ ഇവെന്ററി അസിസ്റ്റന്റായിജോലി ചെയ്ത് വരികയായിരുന്നു. റൗദയിലെ സ്വാദ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബവീഷ് അധ്യക്ഷത വഹിച്ചു.

റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ഷാജി കെ കെ, പ്രസിഡന്റ് സലിം പി.പി., ട്രഷറർ മുഹമ്മദ് ഷഫീഖ്, രക്ഷാധികാരി അംഗങ്ങളായ ബിജി തോമസ്, സുരേഷ് . ശ്രീജിത്ത്, ജോമോൻ സ്റ്റീഫൻ, ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇസ്‌മയിൽ, ശശീധരൻ പിള്ള, നിസാർ ഷംസുദീൻ, നിഖിൽ, ചന്ദ്രൻ, യൂണിറ്റ് അംഗങ്ങളായ പ്രണവ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം ഷനു ഭാസ്കർ അനൂപ് ചന്ദ്രന് കൈമാറി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാനു ഭാസ്കർ സ്വാഗതവും യാത്രപോകുന്ന അനൂപ് ചന്ദ്രൻ നന്ദിയും പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles