കോഴിക്കോട്: സമസ്ത ഉപാധ്യക്ഷനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ ഫാത്തിമ തഹിലിയ. താൻ എപ്പോഴും സ്ത്രീശാക്തീകരണത്തിനായി നിലകൊള്ളുന്ന ആളാണെങ്കിലും കാന്തപുരം വലിയൊരു പണ്ഡിതനാണെന്നും അദ്ദേഹത്തിനെതിരെ നടത്തുന്ന ഇത്തരം ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളോട് യോജിക്കാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.



