റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി അന്തരിച്ചു. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജി (44) ആണ് മരണപ്പെട്ടത്. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്തിൽപ്പെട്ട പുങ്കുവിള തെക്കേതിൽ മടത്തി വീട്ടിൽ അബ്ദുൽ സലീമിന്റെ മകനാണ് അദ്ദേഹം.
ഭാര്യ: സീന. മക്കൾ: ഫാത്തിമ നിഷാന, ഹാഷിം, ഹിഷാം. റിയാദിലെ സുലൈമാൻ ഫക്കീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റിയാദിൽ തന്നെ ഖബറടക്കും.



