അബഹ: ഒ.ഐ.സി.സി അബഹ യൂണിറ്റിന്റെ നേതൃത്വത്തിൽ നോർക്കയിൽ അംഗത്വമെടക്കുന്നതിനായി സൗദി അറേബ്യയിലെ അബഹയിൽ നോർക്ക ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു. അബഹ മിന്നുസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ഹെൽപ്പ് ഡെസ്ക് പരിപാടി ഒക്ടോബർ 26 വെള്ളിയാഴ്ചയാണ് നടത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ രാത്രി വൈകുവോളം നീണ്ടുനിന്നു.
നൂറുകണക്കിന് മലയാളി പ്രവാസികൾക്ക് ഏറെ സഹായകരമായ ഈ ഹെൽപ്പ് ഡെസ്കിന് ബൈജു اگസ്റ്റിൻ, സെൽജോ വർഗീസ്, ജോയൽ ഷിബു, അലീന ബൈജു, റിയോൺ ജോസ്, ഷിബു തോമസ്, ആന്റണി അഗസ്റ്റിൻ, സുനിൽ എന്നിവർ നേതൃത്വം നൽകി. മേഖലാ കമ്മിറ്റി സെക്രട്ടറി മനാഫ് പറപ്പിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രകാശൻ നാദാപുരം ആശംസകൾ നേർന്നു. യൂണിറ്റ് പ്രസിഡന്റ് വിലാസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം ബാവ സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു.



