ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളിൽ റെക്കോർഡ് വർദ്ധനവ്; ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത് 35 ആക്രമണങ്ങൾ

ലണ്ടൻ: പേർഷ്യൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ (UKMTO) കണക്കുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ മാത്രം കുറഞ്ഞത് 35 ആക്രമണങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കങ്ങൾ ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനിടെ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്ത മുപ്പതോളം ആക്രമണങ്ങളായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്. വെള്ളിയാഴ്ച മാത്രം ഹോർമുസ് കടലിടുക്കിന് സമീപം നാല് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടിരുന്നു. അന്ന് ഇറാന്റെ ലാവൻ ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായതായും, പ്രൊജക്ടൈൽ (ആയുധം) പതിച്ച് കപ്പലിന് തീപിടിച്ചതായും യുകെഎംടിഒ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്ന് സമുദ്ര സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles