ഇസ്രഈലിനെതിരെ പൂർണ ഉപരോധം ഏർപ്പെടുത്തുക; ആംസ്റ്റർഡാമിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ അണിനിരന്ന വൻ പ്രക്ഷോഭം

ആംസ്റ്റർഡാം: പലസ്തീനിലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വൻ ജനകീയ പ്രക്ഷോഭം. ഇസ്രഈലിനെതിരെ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രഈലിന്റെ സൈനിക നടപടികൾക്കെതിരെയും അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന രീതിയിലുള്ള വലിയ റാലിയാണ് നഗരത്തിൽ അരേറിയത്.

പലസ്തീനിലെ നിരപരാധികളായ ജനങ്ങൾക്കുമേൽ ഇസ്രഈൽ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾക്കും കൂട്ടക്കൊലകൾക്കും എതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രഈലിന് നൽകിവരുന്ന എല്ലാവിധ പിന്തുണകളും ആയുധക്കച്ചവടങ്ങളും നിർത്തിവെക്കണമെന്നും, ഭരണകൂടങ്ങൾ അടിയന്തരമായി സമ്പൂർണ്ണ ഉപരോധം നടപ്പിലാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്രഈലിനെതിരെ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles