ഇറാനെതിരെ പുതിയ സൈനിക നീക്കം അരുത്; ട്രംപുമായി ഫോണിൽ സംസാരിച്ചെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ

അങ്കാറ: ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ ഉണ്ടാകാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിലും പുതിയ സൈനിക നീക്കങ്ങളിലും ആശങ്ക അറിയിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. അസർബൈജാനിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങവെ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എർദോഗൻ.

പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് തുർക്കി ശ്രമിക്കുന്നതെന്നും എന്നാൽ നിർഭാഗ്യവശാൽ മേഖലയിൽ വീണ്ടും ആശങ്കാജനകമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നതെന്നും എർദോഗൻ കൂട്ടിച്ചേർത്തു. ഇറാന് എതിരായ ഏത് തരത്തിലുള്ള സൈനിക നീക്കവും മേഖലയിലെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കും. പുതിയ സംഘർഷങ്ങൾ ഒഴിവാക്കാനും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനും തുർക്കിയുടെ ഭാഗത്തുനിന്നുള്ള പരമാവധി ശ്രമങ്ങൾ തുടരുമെന്നും എർദോഗന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles