റിയാദ്: മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് (61) റിയാദിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റിയാദ് തഖസ്സുസിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: റിസ്വാന അക്ബർ ശൈഖ്. മക്കൾ: ആതിഫ് മുഹമ്മദ് ശൈഖ്, ഹാഷിം മുഹമ്മദ് ശൈഖ്, ഹാമിദ് മുഹമ്മദ് ശൈഖ്.
ഐ.സി.എഫ് (ICF) വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ റസാഖ് വയൽക്കര, ജബ്ബാർ കുനിയിൽ, അലി ചെറുവാടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് (നവംബർ 13, വെള്ളി) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ അൽ-ശമാൽ ഖബർസ്ഥാനിൽ ഖബറടക്കും.



