19.7 C
Saudi Arabia
Friday, February 13, 2026
spot_img

പുതിയ സര്‍വ്വീസ് പ്രഖ്യാപനവുമായി ഒമാന്‍ എയര്‍

സെക്ടറുകളിലെ തിരക്ക് കുറക്കാന്‍ ഒമാന്‍ എയര്‍ പുതിയ സര്‍വ്വിസുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യ, തായ്ലന്‍ഡ്, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട്, ബാങ്കോക്ക്, മിലാന്‍, സുറിച്ച്, ദാറുസ്സലാം-സാന്‍സിബാര്‍, ഫുക്കറ്റ് എന്നീ സ്ഥങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് ഒമാന്‍ എയര്‍ അറിയിച്ചത്. കോഴിക്കോട്ടേക്കുള്ള സര്‍വ്വീസുകള്‍ സൗദിയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും. ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും ആശ്വാസമാകുന്നതാണ് പുതിയ സര്‍വ്വീസുകള്‍.

ജൂണ്‍ 3 മുതല്‍ മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിവാരം 11 സര്‍വീസുകള്‍ ഉണ്ടായിരിക്കും. ആഴ്ചയില്‍ 7 സര്‍വീസുകളാണ് നിലവില്‍ ഉള്ളത്. മസ്‌കത്ത് -കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ അധിക സേവനങ്ങള്‍ പ്രയോജനകരമാകും.

Related Articles

- Advertisement -spot_img

Latest Articles