ജിദ്ദ: മഞ്ചേരി തൃപ്പനച്ചി സ്വദേശി ജിദ്ദയിൽ മരണപെട്ടു. പുൽപ്പറ്റ പഞ്ചായത്തിലെ തൃപൻച്ചി പാലക്കാട് കാവുങ്ങപ്പാറ പനോളി അബ്ദുൽ സലാം എന്ന മാനു(43)വാണ് മരണപ്പെട്ടത്. ഇർഫാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
മരണാനന്തര സഹായങ്ങളും അനുബന്ധ നടപടി ക്രമങ്ങളും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.