നവയുഗം മുൻ കേന്ദ്രകമ്മിറ്റി അംഗം പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചിച്ചു

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രകമ്മിറ്റി അംഗവുമായ പ്രഭാകരൻ (57) അന്തരിച്ചു. അർബുദബാധിതനായി ഒരു വർഷത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രഭാകരന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആത്മാർത്ഥതയും മനുഷ്യത്വവുമുള്ള മികച്ചൊരു സാമൂഹ്യപ്രവർത്തകനെയാണ് പ്രവാസലോകത്തിന് നഷ്ടമായതെന്ന് കേന്ദ്രകമ്മിറ്റി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.

ചെറുവല്ലൂർ പൂവത്തൂർ സ്വദേശിയായ പ്രഭാകരൻ ഇരുപത് വർഷത്തിലധികമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. അൽ ഖോബാർ തുഖ്ബയിൽ സ്വന്തമായി ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം. നവയുഗത്തിന്റെ ആദ്യകാലം മുതൽ സംഘടനയിൽ സജീവമായിരുന്ന പ്രഭാകരൻ സനയ്യ യൂണിറ്റ് കമ്മിറ്റി, തുഗ്ബ മേഖലാ കമ്മിറ്റി എന്നിവയിൽ ഭാരവാഹിയായി പ്രവർത്തിച്ച ശേഷമാണ് കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംഘാടകനായിരുന്ന അദ്ദേഹം നവയുഗം സംഘടിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

പരേതനായ വാസുവിന്റെയും കൊച്ചമ്മുവിന്റെയും മകനാണ്. ഭാര്യ: രതി. സ്കൂൾ വിദ്യാർത്ഥികളായ പ്രണവ്, അനാമിക, ആദർശ്, ആകർഷ് എന്നിവർ മക്കളും ദേവയാനി, സതി, ദാസൻ, വിനോദ് എന്നിവർ സഹോദരങ്ങളുമാണ്.

Related Articles

- Advertisement -spot_img

Latest Articles