ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും ആശുപത്രികള്‍ക്കും നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലേത് കൂടാതെ പത്തോളം ആശുപത്രികള്‍ക്കു നേരെയുമാണ് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധന നടക്കുകയാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് പറഞ്ഞു.
പരിശോധനയില്‍ സംശയാസ്പതമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ബുരാരി ആശുപത്രിയാണ് ആദ്യം ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് തുടര്‍ന്ന് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലും ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തു. പിന്ന്ീട് പത്തോളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി. മേയ് ഒന്നിന് ഡല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.
”ബുബാരി ആശുപത്രിയില്‍ ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശം എത്തി. ലോക്കല്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉടന്‍ തന്നെ സ്ഥലത്തെത്തി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല”-ഡപ്യൂട്ടി കമ്മിഷണര്‍ (നോര്‍ത്ത്) കെ.കെ.മീന പറഞ്ഞു.



