മക്ക: ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സൗദി പൗരന്മാർക്കും താമസക്കാർക്കും ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
അജ്ഞാതരായ വ്യക്തികളും സ്ഥാപനങ്ങളും പ്രമോട്ട് ചെയ്യുന്ന ഇത്തരം വഞ്ചനാപരമായ പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ എടുക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഔദ്യോഗിക കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും ഡയറക്ടക്റേറ്റ് ആവശ്യപെട്ടു.



