27.6 C
Saudi Arabia
Sunday, April 12, 2026
spot_img

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് യാത്രക്കാരന്റെ മർദനം

കോഴിക്കോട്: മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് രാജസ്ഥാൻ സ്വദേശി ടിടിഇ വിക്രം കുമാർ മീണയെ യാത്രക്കാരൻ മർദിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ആക്രമണം. ട്രെയിൻ കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുൻപാണ് സംഭവം.

മുഖത്ത് പരിക്കേറ്റ ടിടിഇ ഷൊർണൂർ റെയിവെ ആശുപത്രിയിൽ ചികിത്സതേടി. റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. ജനറൽ ടിക്കറ്റുമായാണ് ഇയാൾ റിസർവേഷൻ കോച്ചിൽ കയറിയത്. പ്രതിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. നിരവധി യാത്രക്കാർ നോക്കിനിൽക്കെയാണ് ടിടിഇക്ക് നേരെ പ്രതിയുടെ ആക്രമണം നടന്നത്. ടിടിഇയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles