ബഗ്രാം വ്യോമത്താവളം യുഎസിന് നൽകില്ലെന്ന് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം യുഎസിന് തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി. വ്യോമത്താവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയായിട്ടാണ് താലിബാൻ രംഗത്തെത്തിയത്. അഫ്‌ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടും. ഒരു വിദേശ ശക്തികളെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു ആക്രമിയെയും ഭയപ്പെടുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി.

അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്നു ബഗ്രാം. 2021ൽ അധികാരം തിരിച്ചു പിടിച്ച ശേഷം താലിബാന്റെ നിയന്ത്രണത്തിലാണ് ബഗ്രാം വ്യോമത്താവളം

Related Articles

- Advertisement -spot_img

Latest Articles