ന്യൂഡൽഹി: രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ ഉൾപ്പെടുത്തി കെപിസിസി പുനഃസംഘടിപ്പിച്ചു. പുനഃസംഘടന പട്ടിക എഐസിസി പ്രസിദ്ധീകരിച്ചു. പുതിയ പട്ടികയിൽ 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരുമുണ്ട്.
രാജ്‌മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി.
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു. വിഎ നാരായണനാണ് ട്രഷറർ. ഹൈബി ഈഡനും രമ്യ ഹരിദാസും വൈസ് പ്രസിഡന്റുമാരായുമുണ്ട്. സന്ദീപ് വാര്യർക്ക് ജനറൽ സെക്രട്ടറി സ്ഥാനവും നൽകി.



