28 വർഷത്തിനു ശേഷം: മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

കുവൈറ്റ് സിറ്റി: ഗൾഫ് സന്ദർശനത്തിൻ്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് സിറ്റിയിൽ എത്തി. 28 വർഷത്തിനു ശേഷം കുവൈറ്റിൽ എത്തുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ് അദ്ദേഹം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്. എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

പ്രമുഖ വ്യക്തികളുമായും സംഘടനാ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നവംബർ 6, വ്യാഴാഴ്ച വൈകീട്ട് 4.30 ന് മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും. മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് ‘കുവൈത്ത് പൗരാവലിയുടെ സ്വീകരണം’ എന്ന സംഘടിപ്പിച്ചിരിക്കുന്നത്.

ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്. കുവൈത്ത് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി യു.എ.ഇ യിലേക്ക് തിരിക്കും.

 

Related Articles

- Advertisement -spot_img

Latest Articles