എസ്.ഐ.ആർ സർക്കാരിന് തിരിച്ചടി; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ ഹർജിയുമായി ബന്ധപ്പെട്ട നടപടികൾ കോടതി അവസാനിപ്പിച്ചു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ തന്നെ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എസ്.ഐ.ആർ. അടിയന്തരമായി നിർത്തിവെക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ, 2002-ലെ പട്ടിക അടിസ്ഥാനമാക്കി പരിഷ്‌കരണം നടത്താനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും, നടപടികൾ ഡിസംബർ 20-ന് ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും സർക്കാർ ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിൽ ഇടപെടാതെയാണ് ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചത്.

Related Articles

- Advertisement -spot_img

Latest Articles