21.8 C
Saudi Arabia
Saturday, March 28, 2026
spot_img

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് ഡിസംബർ 9ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഡിസംബർ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണം സമാപിച്ചത്.

കൊട്ടിക്കലാശം ഉൾപ്പെടെയുള്ള സമാപന പരിപാടികൾ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശിച്ചിരുന്നു.

പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നതോ ശബ്ദനിയന്ത്രണമില്ലാത്തതോ ആയ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അവസാനഘട്ടത്തിൽ വോട്ടർമാരെ സമീപിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനിടെ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്

 

Related Articles

- Advertisement -spot_img

Latest Articles