ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്ന് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടർ നസീർ മല്ലയാണ് പിടിയിലായത്. ഈ കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് നസീർ. അറസ്റ്റിന് പിന്നാലെ പ്രതിയെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



