27.8 C
Saudi Arabia
Monday, February 23, 2026
spot_img

അസീർ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിച്ചു. വിവിധ സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത സാഹിത്യോത്സവ് പ്രവാസലോകത്തെ സർഗ്ഗപ്രതിഭകളുടെ സംഗമവേദിയായി. ​മഹ്മൂദ് സഖാഫി മാവൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആർ എസ് സി സൗദി വെസ്റ്റ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീൻ മാവൂർ, ഉസ്മാൻ സഖാഫി, റഹ്മത്തുള്ള പട്ടിക്കാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. ഡോ:നൂഹ് അബ്ദുള്ള ഖാൻ (പ്രൊഫസർ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു. നിയാസ് കാക്കൂർ സന്ദേശ പ്രഭാഷണം നടത്തി. സിദ്ദീഖ് വാദിയാൻ (കെഎംസിസി), ഇബ്രാഹീം മരക്കാർ തൊടി (അസീർ പ്രവാസി), അബ്ദുറസാഖ് ബന്നൂർ (കെസിഎഫ്), അബ്ദുൽ സലാം കുറ്റ്യാടി (ഐസിഎഫ്), മനാഫ് പരപ്പിൽ (ഒഐസിസി), ജലീൽ കാവന്നൂർ (എംഡി, ഷിഫാ അൽ കമീസ് ഹോസ്പിറ്റൽ), മെഹ്‌സും അറക്കൽ (പ്രിൻസിപ്പൽ അൽ ജനുബ് ഇന്റർനാഷണൽ സ്കൂൾ), ഡോ. സിജു ഭാസ്കർ (പ്രിൻസിപ്പൽ ലെന ഇന്റർനാഷണൽ സ്കൂൾ), റഫീഖ് മേൽമുറി (ആർ എസ് സി നാഷണൽ മീഡിയ സെക്രട്ടറി), അഷ്‌റഫ്‌ കൊടുവള്ളി, ഡോ. അഷ്ഹർ (ബാഹിജ് ഹോസ്പിറ്റൽ) എന്നിവർ സംസാരിച്ചു. ​മൊയ്തീൻ മാവൂർ സ്വാഗതവും യൂസുഫ് ആലത്തിയൂർ നന്ദിയും രേഖപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles